ഇരട്ടവേഷത്തിലെത്തുന്ന നയന്‍താരയുടെ ഹൊറര്‍ ചിത്രം ഐറ, ട്രെയിലര്‍ കാണാം

Sruthi March 20, 2019
nayanthara

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ മറ്റൊരു ഹൊറല്‍ ചിത്രം എത്തുന്നു. മായ, ഡോറ എന്നീ ചിത്രങ്ങള്‍ക്കുശേഷം നയന്‍താര ഭയപ്പെടുത്തുന്ന രംഗങ്ങളിലൂടെ പ്രേക്ഷകരിലേക്ക്. ഐറ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ലക്ഷ്മി, മാ, തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെഎം സംവിധാനം ചെയ്ത ചിത്രമാണ് ഐറ.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെജെ ആര്‍ സ്റ്റുഡിയോസാണ്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് നയന്‍താര എത്തുന്നത്. യമുന എന്ന ജേര്‍ണലിസ്റ്റായും ഭവാനി എന്ന നാട്ടിന്‍പ്പുറത്തുകാരിയായും നയന്‍താര എത്തുന്നു. നയന്‍താരയുടെ ആദ്യത്തെ ഇരവേഷമായിരിക്കും ചിത്രം. യോഗിബാബു, ജയപ്രകാശ്, കലൈരസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇന്ദ്രന്റെ വാഹനമായ ഐരാവതം എന്നതിന്റെ ചുരുക്കമാണ് ഐറ എന്നത്. ആനകള്‍ക്ക് വളരെ മികച്ച ഓര്‍മ്മശക്തിയാണ്, നയന്‍താരയുടെ കഥാപാത്രങ്ങളിലൊന്നും ആനയ്ക്ക് തുല്യമായ ഓര്‍മ്മശക്തിയുള്ള ആളാണ്. തീര്‍ത്തും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നയന്‍താരയുടെ രണ്ടു കഥാപാത്രങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല.

അസാധാരണമായ ഒരു പ്രതികാരകഥയാണ് ഐറ. വ്യത്യസ്തമായൊരു അനുഭവമായിരിക്കും ഐറ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന് സംവിധായകന്‍ പറയുന്നു.

Read more about:
RELATED POSTS
EDITORS PICK