തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

arya antony March 20, 2019

കൊച്ചി: തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിക്ക് പൊള്ളലേറ്റത്. തിരുവല്ല സ്വദേശിനി കവിത വിജയകുമാറാണ് മരിച്ചത്. 65 ശതമാനം പൊള്ളലേറ്റതിനു പിന്നാലെ വയറില്‍ കത്തി കൊണ്ട് കുത്തേറ്റിരുന്നു.

സ്വകാര്യ ആശുപത്രിയിലെ ബേണ്‍ ഐ.സിയുവില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. വയറില്‍ കുത്തേറ്റ് കവിതയ്ക്ക് ആഴത്തില്‍ മുറിവേറ്റിരുന്നു തിരുവല്ലയിലെ ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയമാക്കിയിരുന്നു.

വിദഗ്ധരടങ്ങുന്ന സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. പ്രണയഭ്യര്‍ത്ഥന നിരസിച്ചതിനാണ് തിരുവല്ല സ്വദേശി അജിന്‍ റെജി മാത്യു പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.

Read more about:
RELATED POSTS
EDITORS PICK