24 ഇയർ ചലഞ്ചുമായി ദിവ്യ ഉണ്ണി

Pavithra Janardhanan March 21, 2019

കഴിഞ്ഞ കുറച്ചു മാസങ്ങളായി നവമാധ്യമങ്ങളിൽ ‘ടെൻ ഇയർ ചലഞ്ച്’ ആഘോഷമായിരുന്നു.എന്നാൽ ഇപ്പോൾ 24 ഇയർ ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി.

1995ല്‍ മോഡലിങ് ചെയ്തിരുന്ന സമയത്തെ തന്റെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചാണ് ദിവ്യാ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. രണ്ടര പതിറ്റാണ്ടോളം കഴിഞ്ഞെങ്കിലും ദിവ്യയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

തൊണ്ണൂറുകളില്‍ മഞ്ജുവാരിയര്‍ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരില്‍ ഒരാളായ ദിവ്യ. വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. 

Tags:
Read more about:
RELATED POSTS
EDITORS PICK