നീന്തല്‍ക്കുളത്തില്‍ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടത്: അനാര്‍ക്കലിയുടെ ഫോട്ടോ വൈറലാകുന്നു

arya antony March 21, 2019

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അനാര്‍ക്കലി മരിക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തിയിലെ താരം. നീന്തല്‍ക്കുളത്തില്‍ സ്വിം സ്യൂട്ട് വസ്ത്രമണിഞ്ഞു നില്‍ക്കുന്നൊരു ചിത്രമാണ് നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

അതേസമയം മോശമായ രീതിയിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്കു ലഭിച്ചത്. വസ്ത്രത്തിനു മാന്യത ഇല്ലെന്നും ഫോട്ടോ നീക്കം ചെയ്യണമെന്നായിരുന്നു കൂടുതല്‍ ആളുകളുടെയും പ്രതികരണം.

കമന്റുകള്‍ പരിധി വിട്ടതോടെ നടിയെ പിന്തുണച്ച് ആരാധകരും എത്തി. നീന്തല്‍ക്കുളത്തില്‍ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടതെന്നായിരുന്നു അനാര്‍ക്കലിയെ പിന്തുണച്ചുള്ള ശ്രദ്ധേയമായൊരു കമന്റ്. പാര്‍വതി പ്രധാനവേഷത്തിലെത്തുന്ന ‘ഉയരെ’യാണ് നടിയുടെ പുതിയ ചിത്രം.

Read more about:
EDITORS PICK