നിയന്ത്രണരേഖയില്‍ ഭീകരാക്രമണം, ഒരു സൈനികന്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ തുടരുന്നു

Sruthi March 21, 2019
kashmir

നിയന്ത്രണരേഖ ലംഘിച്ച് പാക് വെടിവയ്പ്പ്. ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. വീണ്ടും ഭീകരാക്രമണം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. സോപാറില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഗ്രനേഡ് ആക്രമണമാണ് നടന്നത്.

രണ്ട് തവണ ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരനും സൈനികനും പരിക്കേറ്റു. ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുകയാണ്. സുരക്ഷാസൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്.

Read more about:
EDITORS PICK