പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടത് വ്യക്തി വൈരാഗ്യം തീര്‍ക്കാനെന്ന് പ്രതി

arya antony March 21, 2019

റാന്നി: പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ട പ്രതി അറസ്റ്റിലായി. അതേസമയം വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടതെന്ന് പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. കേസില്‍ വെച്ചൂച്ചിറ ഇടത്തിക്കാവ് പെരുങ്ങാവില്‍ അജീഷ് ജോസി(24) ആണ് അറസ്റ്റിലായത്. മുക്കാല്‍ മണിക്കൂറോളമാണ് വെള്ളം ഒഴുക്കി കളഞ്ഞത്. മാര്‍ച്ച് 12നാണ് ഇയാള്‍ പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കി കളഞ്ഞത്. ഡാമിന് സമീപം താമസിക്കുന്ന റോയിയോടുള്ള മുന്‍ വൈരാഗ്യം തീര്‍ക്കാനായിരുന്നു അജീഷ് ഷട്ടറുകള്‍ തുറന്നത്. നേരത്തേ മദ്യലഹരിയിലായിരുന്ന ഇയാള്‍ റോയിയുടെ വള്ളത്തിനും വള്ളപ്പുരയ്ക്കും തീയിട്ടിരുന്നു. പിന്നീടാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ പദ്ധതിയിട്ടത്.

റിമോട്ട് ഉപയോഗിച്ച് തുറക്കാവുന്ന ഷട്ടര്‍ ഒന്നരയടിയോളം ഉയര്‍ത്തിയാണ് അജീഷ് വെള്ളം ഒഴുക്കി കളഞ്ഞത്. എന്നാല്‍ ഡാമില്‍ നിന്നും ശക്തയായി വെള്ളം കുതിച്ചു ചാടിയതോടെ റിമോട്ട് ഉപേക്ഷിച്ച് അജീഷ് ഓടിപ്പോയി. ഡാമിന്റെ നിര്‍മാണം നടന്നിരുന്ന സമയത്ത് കരാര്‍ തൊഴിലാളിയായിരുന്നു അജീഷ്. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

Read more about:
RELATED POSTS
EDITORS PICK