ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് യുഎഇയിലെ ബാങ്കുകള്‍

Pavithra Janardhanan March 22, 2019

യുഎഇ കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചതനുസരിച്ച്‌ എമിറേറ്റ്സ് ഐ.ഡി വിവരങ്ങള്‍ ബാങ്കില്‍ നല്‍കാത്തവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് യുഎഇയിലെ വിവിധ ബാങ്കുകള്‍.
ഫെബ്രുവരി 28ന് മുമ്പ്‌ എമിറേറ്റ്സ് ഐ.ഡി വിവരങ്ങള്‍ നല്‍കാത്തവരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണം പിന്‍വലിക്കലും മറ്റ് ഇടപാടുകളും മരവിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്. കഴിഞ്ഞ നവംബറിലാണ് യുഎഇ കേന്ദ്രബാങ്ക് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.

യുഎഇയിലെ പ്രമുഖ ബാങ്കുകളായ എഡിസിബി, റാക് ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി, സിബിഐ തുടങ്ങിയവ നേരത്തെ തന്നെ ഇത് സംബന്ധിച്ച്‌ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടവര്‍ എമിറേറ്റ്സ് ഐ.ഡി വിവരങ്ങള്‍ ബാങ്കില്‍ നല്‍കുന്നതോടെ ഇവ പഴയതു പോലെ വീണ്ടും ഉപയോഗിക്കാനാവും.

Read more about:
RELATED POSTS
EDITORS PICK