പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് രണ്ട് കോടി നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ്

Pavithra Janardhanan March 24, 2019

പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് രണ്ട് കോടി നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.ഐപിഎല്‍ ഉദ്ഘാടന മത്സരത്തിലെ ടിക്കറ്റ് വിറ്റതിലൂടെ ലഭിച്ച തുക യാണ് ചെന്നൈ സൂപ്പർ കിങ്‌സ് നൽകിയത്. ഐപിഎല്‍ മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ നായകന്‍ എംഎസ് ധോണിയാണ് തുക കൈമാറിയത്.

ചടങ്ങില്‍ ബിസിസിഐയും സൈനികര്‍ക്ക് ധനസഹായം ചെയ്തു.ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയതിലൂടെ നേടിയ തുകയാണ് ബിസിസിഐ സൈനികര്‍ക്ക് നല്‍കിയത്. ഏഴ് കോടി രൂപയാണ് ബിസിസിഐ സൈനികര്‍ക്ക് നല്‍കിയത്.

Read more about:
EDITORS PICK