ചെവിയില്‍ ഇയര്‍ബഡ്സ് കടത്തി, ഒന്നു കറക്കിയെടുക്കാറുണ്ടോ? ഇത്തരക്കാർ തീർച്ചയായും ഇത് വായിച്ചിരിക്കണം

Pavithra Janardhanan March 26, 2019

ചെവിയില്‍ ഇയര്‍ബഡ് കടത്തി, ഒന്നു കറക്കിയെടുക്കാറുണ്ട് നമ്മള്‍. ചെവിയിലെ അഴുക്ക് കളയാന്‍ മാത്രമല്ല ചിലര്‍ക്കിത് ഒരു സുഖമാണ്. എന്നാല്‍ ഇയര്‍ ബഡ്സ് വെറുതേ ഉപയോഗിക്കാനുള്ളതല്ല. ചെവിക്കായം നീക്കാനാണ് പ്രധാനമായും ഇയര്‍ ബഡ്ഡുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ചെവിക്കായം നമ്മുടെ ശത്രുവല്ല, മിത്രമാണ്. ചെവിക്കുള്ളിലെ അഴുക്കും പൊടിയും പുറത്തുകളയാനുള്ള ചെവിയുടെ സ്വാഭാവികമായ ശുചീകരണ പ്രക്രിയയാണ് ചെവിക്കായം.

സാധാരണഗതിയില്‍ ചെവിക്കായം തനിയെ പുറത്തു പോകും. ബഡ്സ് ചെവിയിലേക്ക് കയറ്റുമ്ബോള്‍ ചെവിക്കായം കൂടൂതല്‍ ഉള്ളിലേക്ക് കയറി പോകാന്‍സാധ്യതയുണ്ട്. മാത്രമല്ല ബഡ്ഡിന്റെ അറ്റത്തുള്ള പഞ്ഞി ചെവിക്കകത്തു തങ്ങി നില്‍ക്കാനോ ടിംബാനിക്ക് മെംബറേനു പോറല്‍ വീഴാനോ സാധ്യതയുണ്ട്.

ചെവിക്കായം ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യുന്നതാണ് നല്ലത്. വാക്സ് ഹുക്ക് എന്ന ഉപകരണം കൊണ്ട് തോണ്ടിയെടുത്തോ സിറിഞ്ചിലൂടെ ശരീരതാപനിലയ്ക്ക് തുല്യമായ ചൂടിലുള്ള വെള്ളം (ഉപ്പ് വെള്ളവും ഉപയോഗിക്കും )ചെവിയുടെ അകത്തേക്ക് ചീറ്റിക്കുന്ന സിറിഞ്ചിങ് രീതിയിലൂടെയോ ചെവിക്കായം കളയാം. ഒപിയില്‍ തന്നെ ചെയ്യാവുന്നതാണീ രീതികള്‍. വെള്ളം അധികം കുടിക്കാതെ ശരീരത്തിലെ ഈര്‍പ്പം കുറയുക. കൂടുതല്‍ സമയം എസിയില്‍ ഇരിക്കുക, വരണ്ട കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാണ് ചെവിക്കായം കട്ടി പിടിക്കാന്‍ കാരണം.

Tags:
Read more about:
RELATED POSTS
EDITORS PICK