ബീറ്റ്റൂട്ട്, ചെടികൾക്കു നല്ലൊരു വളം

Pavithra Janardhanan March 27, 2019

ബീറ്റ്റൂട്ട് നല്ലൊരു സസ്യാഹാരം ആണെന്ന് എല്ലാവർക്കും അറിയാമായിരിക്കും.എന്നാൽ ബീറ്റ്റൂട്ട് ചെടികൾക്കു നല്ലൊരു വളവുമാണ്.കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ എ,ബി6, മാംഗനീസ് എന്നിവയടങ്ങിയ ബീറ്റ്‌റൂട്ട് ചെടികള്‍ക്ക് നല്ല വളര്‍ച്ച പ്രദാനം ചെയ്യുന്നു.

തയ്യാറാക്കുന്ന വിധം

1) ബീറ്റ്‌റൂട്ട് എടുത്ത് കനം കുറച്ച് നീളത്തില്‍ മുറിക്കുക.

2) 1 ലിറ്റര്‍ വെള്ളം ബോട്ടിലില്‍ ഒഴിച്ച് ബീറ്റ്‌റൂട്ട് കഷണങ്ങള്‍ ഇട്ട് അടച്ചുവെക്കുക.

3) 4 ദിവസം കഴിഞ്ഞ് തുറന്നു നോക്കി ഇളക്കിക്കൊടുക്കുക.

4)ബീറ്റ്‌റൂട്ടിന്റെ നിറമുള്ള ലായനി രണ്ട് ചെറിയ കപ്പ് വീതം 15 ദിവസങ്ങളില്‍ ദിവസവും ഒരു നേരം ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കുക.

Tags:
Read more about:
EDITORS PICK