ഒടിഞ്ഞ കാലുമായി റാമ്പ് വാക്ക് ചെയ്ത് സംയുക്ത മേനോന്‍

Sruthi March 29, 2019
samyuktha-menon

എംഫോര്‍ മാരി വെഡ്ഡിങ് ഫെയറില്‍ നടി സംയുക്ത മേനോന്‍ തിളങ്ങി. ഒടിഞ്ഞ കാലുമായാണ് സംയുക്ത റാമ്പ് വാക്ക് ചെയ്തത്. വെഡ്ഡിങ് ഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച സംയുക്ത പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ നികിത ടാന്‍ഡന്റെ ഷോ സ്റ്റോപ്പറായിട്ടാണ് എത്തിയത്.

ഹോളി ആഘോഷങ്ങള്‍ക്കിടയിലാണു സംയുക്തയുടെ കാല്‍ ഒടിഞ്ഞത്. പ്ലാസ്റ്റര്‍ ഇട്ടശേഷം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു. എന്നാല്‍ മാര്‍ച്ച് 22ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എംഫോര്‍ മാരി വെഡ്ഡിങ് ഫെയറിനു താരമെത്തി. വെഡ്ഡിങ് ഫെയറിന്റെ ഭാഗമാകണമെന്ന് ഉറച്ച തീരുമാനം എടുത്തിരുന്നതിനാലാണ് ഈ ഒരു അവസ്ഥയിലും എത്തിയതെന്നു താരം പറഞ്ഞു.

വേദനയുണ്ടായിരുന്നെങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ ഫേട്ടോയ്ക്കു പോസ് ചെയ്തും റാംപില്‍ ചുവടുവെച്ചും സംയുക്ത ആവേശമായി. സ്വര്‍ണവര്‍ണത്തിലുള്ള വിവാഹവസ്ത്ര കലക്ഷനുമായാണു നികിതാ ടാന്‍ഡണ്‍ എത്തിയത്. ഡല്‍ഹിയില്‍ ചെറിയ തോതില്‍ തുടങ്ങി രാജ്യത്തെ കോടീശ്വരന്മാരുടെ വിവാഹത്തിലെ സ്ഥിരം അതിഥിയായി മാറിയ വസ്ത്ര ഡിസൈനര്‍മാരാണു റെയ്‌നുവും മകള്‍ നികിതയും. പ്രൗഡഗംഭീരമായ വിവാഹങ്ങളിലെല്ലാം വസ്ത്രമൊരുക്കിയതോടെ റെയ്‌നുവിന്റെ മൈന എന്ന ബ്രാന്‍ഡ് ലോക ശ്രദ്ധയിലെത്തി. പാരിസ്, ലണ്ടന്‍, സ്‌പെയിന്‍, ലെബനന്‍, മൊറോക്കോ എന്നിവിടങ്ങളിലെല്ലാം സ്റ്റോറുള്ള രേണു ഹൈദരാബാദ് നിസാം പോലുള്ള കുടുംബങ്ങളുടെ സ്ഥിരം ആഘോഷ ഡിസൈനറാണ്.

വിവാഹ വസ്ത്രങ്ങളിലെയും ആഭരണങ്ങളിലെയും ഇന്ത്യന്‍ പാരമ്പര്യത്തെ പുതുമകളുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച മലയാളി വൈവാഹിക വെബ്‌സൈറ്റായ എംഫോര്‍മാരി വെഡ്ഡിങ് ഫെയര്‍.

Read more about:
EDITORS PICK