മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Pavithra Janardhanan March 29, 2019

യുഎഇയില്‍ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ ശൗഖയില്‍ അല്‍ ദായിദിനും റാസല്‍ഖൈമയ്ക്കും ഇടയിലെ അതിര്‍ത്തി പ്രദേശത്തുള്ള ഒരു പള്ളിയില്‍ തുണിയില്‍ പൊതിഞ്ഞ് പെട്ടിയില്‍ അടച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. പ്രഭാത നമസ്‌കാരത്തിനെത്തിയവരാണ് ആണ്‍കുട്ടിയെ ആദ്യം കണ്ടത്. പള്ളിയിലെ ഇമാം പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാഷണല്‍ ആംബുലന്‍സ് സംഘവും പൊലീസും സ്ഥലത്തെത്തി.

child

തുടര്‍ന്ന് കുട്ടിയെ അല്‍ ദായിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അവിഹിത ബന്ധത്തില്‍ ജനിച്ച കുട്ടി ആയതിനാല്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. നടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കൈമാറുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Tags: ,
Read more about:
EDITORS PICK