കപ്പ കഴിക്കുന്നവർ അറിയാൻ

Pavithra Janardhanan April 4, 2019

കപ്പയില കഴിച്ചാൽ നാൽക്കാലികൾ മയങ്ങി വീഴുകയോ ചത്തുപോകുകയോ ചെയ്യന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ, കപ്പ കഴിച്ചാൽ കൂടുതൽ ക്ഷീണം മയക്കം എന്നിവ നിങ്ങൾക്ക് തോന്നാറുണ്ടോ എന്താണ് ഇതിനു കാരണം . കപ്പയിൽ അടങ്ങിയിരിക്കുന്ന കൂടുതൽ അളവ് കാർബോഹൈഡ്രേറ്സ് ശരീരത്തിൽ എത്തുന്നതാണ് ഇതിനു കാരണം.ഇത്തരത്തിൽ കൂടുതൽ കാർബോഹൈഡ്രേറ്സ് ശരീരത്തിൽ എത്തുന്നത് ഷുഗർ, തൈറോയ്ഡ്, തുടങ്ങി പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

കപ്പയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജൻ സയനൈഡ് ആണ് മറ്റൊരു വില്ലൻ ഇത് ശരീരത്തിൽ നേരിട്ട് എത്തുന്നത് അപകടകരമാണ് കപ്പ വേവിക്കുമ്പോളും മറ്റും ഇത് നഷ്ടമാകുമെങ്കിലും കുറച്ചൊക്കെ ശരീരത്തിൽ എത്തിയേക്കാം അതിനാൽ പ്രോട്ടീൻ ഉള്ള ആഹാര സാധനങ്ങൾ കഴിച്ചാൽ മതിയാകും .പ്രോട്ടീനിൽ ഉള്ള നൈട്രേറ്റുകൾ കപ്പയിലെ സയനൈഡിനെ നിർവീര്യമാക്കും അതിനാൽ കപ്പ കഴിക്കുമ്പോൾ ഇറച്ചിയോ മീനോ ഉപയോഗിക്കണം സസ്യഭുക്കുകളായവർക്ക് ചെറുപയർ, കടല ,പയർ തുടങ്ങിയവ ഉപയോഗിക്കാം.

Tags:
Read more about:
EDITORS PICK