ഇൻഡോർ പ്ലാന്റ്സ് നടുമ്പോൾ ലഭിക്കുന്നത് പച്ചപ്പ്‌ മാത്രമല്ല ശുദ്ധവായുവും, പോസിറ്റീവ് എനർജിയുമാണ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Pavithra Janardhanan April 5, 2019

അകത്തളങ്ങൾക്കു പച്ചപ്പ്‌ പകരാൻ ഇൻഡോർ പ്ലാന്റ്സ് നടുന്ന രീതി കൂടുതൽ പ്രചാരം ലഭിച്ചു വരികയാണ്. ഇൻഡോർ പ്ലാന്റ്സ് നടുമ്പോൾ ലഭിക്കുന്നത് പച്ചപ്പുമാത്രമല്ല ശുദ്ധവായുവും, പോസിറ്റീവ് എനർജിയുമാണ്. മാസിക സമ്മർദ്ദം കുറയ്ക്കുകയും, വീട്ടിൽ വരുന്ന അതിഥികൾക്ക് ഊഷ്മള വരവേല്പ് നൽകാനും വീടിനുള്ളിൽ നിറയുന്ന പച്ചനിറം മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കും. ഇൻഡോർ പ്ലാന്റ്സ് നടുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധവേണം എല്ലാത്തരം ചെടികളും ഇൻഡോർ പ്ലാന്റ്സ് ആയി ഉപയോഗിക്കാൻ കഴിയില്ല . അധികം വെള്ളം ആവശ്യമില്ലാത്തതും സൂര്യപ്രകാശം അധികം ആവശ്യമില്ലാത്ത ചെടികൾ നോക്കിവേണം തിരഞ്ഞെടുക്കാൻ ക്രോട്ടൺ , മണിപ്ലാന്റുകൾ , പനകൾ, കള്ളിച്ചെടി ഇനങ്ങൾ എന്നിവയാണ് യോജിച്ചത്.

ചെടികൾക്ക് നനവ് കൂടുകയോ കുറയുകയോ ചെയ്യാതെ സൂക്ഷിക്കണം .ചെടിയുടെ ഇലകളുടെ അഗ്രം തവിട്ടു നിറത്തിൽ കാണുകയോ അടിവശത്തിന് മഞ്ഞനിറമുണ്ടാകുകയോ ചെയ്താൽ നനച്ചത് അധികമായെന്ന് മനസിലാക്കാം. ചെടികൾ വയ്ക്കുന്ന ചെടികളുടെ ചട്ടിയകളുടെ അടിയിൽ മറ്റൊരു പാത്രംകൂടി വച്ചാൽ അധികമുള്ള വെള്ളത്തെ ഊർന്നുപോയ്ക്കോളും.

ഇൻഡോർ പ്ലാന്റുകൾ നല്ല വായു സഞ്ചാരവും ആവശ്യത്തിനു സൂര്യപ്രകാശവും കിട്ടുന്ന ഇടങ്ങളിൽ വയ്ക്കുക. പത്തോ പതിനഞ്ചോ ദിവസം കൂടുമ്പോൾ ഇവ വീടിനു വെളിയിൽ വയ്ക്കുന്നത് പ്രകൃതിദത്തമായ വെളിച്ചം കിട്ടാൻ സഹായിക്കും.

വീടിനകത്തായാലും ഇലകളിൽ കാണുന്ന പൊടി തട്ടിക്കളഞ്ഞു വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം അതുപോലെ ചെടികളെ ബാധിക്കുന്ന ഫങ്കസ് ഒഴിവാക്കാൻ ഇടയ്ക്കു വെയിൽ കൊള്ളിക്കുന്നത് നല്ലതാണു. വീടിനുള്ളിലെ ചെടിയായതിനാൽ കീടനാശിനികൾ ഒഴിവാക്കുന്നതാണുത്തമം .

ചെടികൾ വളരുന്നത് അനുസരിച്ചു ചട്ടികൾ മാറ്റുകയോ, ചെടികളുടെ കമ്പുകൾ പ്രൂണിങ് നടത്തുകയോ അല്ലെങ്കിൽ ചെടി തന്നെ മാറ്റുകയോ ചെയ്യാം

Read more about:
EDITORS PICK