പാസ്ത കഴിച്ചാല്‍ ശരീരഭാരം കൂടുമെന്ന പേടിയുണ്ടോ? അത് തെറ്റിദ്ധാരണ, അറിഞ്ഞിരിക്കൂ

Sruthi April 5, 2019
pasta

എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന പാസ്ത ഡയറ്റ് ചെയ്യുന്നവര്‍ക്ക് കഴിക്കാന്‍ പാടില്ലേ? വണ്ണം കൂടുമെന്ന പേടിയില്‍ പലരും ഇത് വേണ്ടെന്ന് വെക്കുന്നു. പാസ്തയില്‍ അന്നജം ധാരാളം അടങ്ങിയതിനാലാണ് ഇങ്ങനെയൊരു തെറ്റിദ്ധാരണ. എന്നാല്‍, പാസ്ത കഴിച്ച് ശരീരവണ്ണം കൂടുമെന്ന പേടി നിങ്ങള്‍ക്ക് വേണ്ടേ വേണ്ട.

പുതിയ പഠനം പറയുന്നതിങ്ങനെ… ശരീരം ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 2500 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആഴ്ചയില്‍ മൂന്നു തവണ പാസ്ത കഴിച്ചവരില്‍ 12 ആഴ്ച്ച കൊണ്ട് അരകിലോ ശരീരഭാരം കുറഞ്ഞതായി കാണാന്‍ കഴിഞ്ഞുവെന്ന് ഗവേഷകര്‍ പറയുന്നു.

ആരോഗ്യകരമായ, ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണരീതിയുടെ ഭാഗമായി അന്നജം അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ക്കു പകരം പാസ്ത മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം ഇവയുടെ സാധ്യതയെ കുറയ്ക്കുന്നതോടൊപ്പം ശരീരഭാരം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാന്‍ പാസ്ത സഹായിക്കുമെന്ന് ബിഎംജെ ഓപ്പണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പാസ്ത ശരീരഭാരമോ ശരീരത്തിലെ കൊഴുപ്പിന്റെ അളവോ കൂട്ടില്ലെന്നു പഠനം വ്യക്തമാക്കുന്നു.

Read more about:
EDITORS PICK