പി വി സിന്ധു പുറത്ത്; ശ്രീകാന്ത് ക്വാര്‍ട്ടറില്‍

Sebastain April 5, 2019

ക്വാലാലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം രണ്ടാം റൗണ്ടില്‍ തായ്‌ലന്‍ഡിന്റെ ഖോസിത് ഫെത്പ്രതഭിനെയാണ് നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-11, 21-15.
എന്നാല്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പി വി സിന്ധു രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. ദക്ഷിണ കൊറിയയപടെ സ്ങ് ജി ഹ്യുന്നിനോടാണ് നേരിട്ടുളള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടത്. സ്‌കോര്‍: 18-21, 19-21.
മിക്‌സഡ് ഡബിള്‍സിലും ഇന്ത്യ പുറത്തേക്ക്. പ്രണവ് ചോപ്ര-സിക്കി റെഡ്ഡി സഖ്യം രണ്ടാം റൗണ്ടില്‍ മലേഷ്യന്‍ സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് അടിയറവ് പറഞ്ഞു.

Read more about:
EDITORS PICK