അടിമുടി മാറി സ്‌റ്റൈലിഷായി ആള്‍ട്ടോയെത്തുന്നു

Sruthi April 6, 2019
new-alto

ആകര്‍ഷിക്കുന്ന രൂപ ഭംഗിയിലും ഫീച്ചറിലും പല കമ്പനികളുടെയും കാറുകള്‍ പുറത്തിറങ്ങുമ്പോള്‍ ആള്‍ട്ടോ പോലുള്ള പഴയ മോഡല്‍ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. എന്നാല്‍, ഇന്നത്തെ കാലത്ത് ഇണങ്ങുന്ന തരത്തില്‍ സ്‌റ്റൈലിഷാക്കാന്‍ മാരുതി സുസുക്കി തീരുമാനിച്ചു. അടിമുടി മാറി ആള്‍ട്ടോ എത്തുകയാണ്.

2019 ജൂണ്‍ അവസാനത്തോടെ പുതിയ മോഡല്‍ വിപണിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിലവിലുള്ള മോഡലിന്റെ ഉല്‍പാദനം മാരുതി അവസാനിപ്പിച്ചിട്ടുണ്ട്. 2020ന് മുമ്പായി ബി.എസ് 6 എന്‍ജിനിലേക്ക് ഇന്ത്യയിലെ മുഴുവന്‍ വാഹനങ്ങളും മാറണം. ഇതിന് മുന്നോടിയായാണ് ആള്‍ട്ടോ 800നെ മാരുതി പരിഷ്‌കരിച്ച് പുറത്തിറക്കുന്നത്.

സ്വിഫ്റ്റ്, ബലാനോ പോലുള്ള കാറുകള്‍ക്ക് ഉപയോഗിച്ച ഹെര്‍ട്‌ടെക്ട് പ്ലാറ്റ്‌ഫോമിലാവും പുതിയ ആള്‍ട്ടോയും വിപണിയിലെത്തുക. ബി.എസ് 6 നിലവാരം പാലിക്കുന്ന 800 സി.സി 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിട്ടാവും ആള്‍ട്ടോ വിപണിയിലേക്ക് എത്തുക. മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉണ്ടാവും. നിലവിലുള്ള മോഡലുമായി താരത്മ്യം ചെയ്യുമ്പോള്‍ കരുത്ത് കൂടിയ എന്‍ജിനാവും ആള്‍ട്ടോയിലുമുണ്ടാവുക.

ഫീച്ചറുകളിലാണ് ആള്‍ട്ടോ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്. ഇതാദ്യമായി ആള്‍ട്ടോ 800ല്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടുത്തിയേക്കും, ഇതിനൊപ്പം സ്മാര്‍ട്ട്‌ഫോണ്‍ കണക്ട്‌വിറ്റിയും നല്‍കും. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി തുടങ്ങി സംവിധാനങ്ങളൊരുക്കി സുരക്ഷയിലും ആള്‍ട്ടോ വിട്ടുവീഴ്ചക്ക് തയാറല്ല. പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2.66 ലക്ഷം മുതല്‍ 3.55 ലക്ഷം വരെയായിരിക്കും ആള്‍ട്ടോയുടെ വിലയെന്നാണ് റിപ്പോര്‍ട്ട്.

Read more about:
EDITORS PICK
ENTERTAINMENT