വണ്ണം കുറയ്ക്കാന്‍ രാവിലെ തന്നെ ഈ ബ്രേക്ക് ഫാസ്റ്റ് കഴിച്ചോളൂ..

Sruthi April 9, 2019
egg-spinach

ഡയറ്റ് തുടങ്ങുന്നത് രാവിലെ തന്നെ ആയിക്കോട്ടെ.. തുടക്കം മികച്ചതാകണം എന്നും. വണ്ണം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ബ്രേക്ക് ഫാസ്റ്റാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ചീര മുട്ട തോരന്‍ കേട്ടിട്ടില്ലേ…

ആവശ്യമായ ചേരുവകള്‍

ചീര – 2 കപ്പ്
മുട്ട – 2 എണ്ണം
വെണ്ണ – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഒറിഗാനോ – 1/ 4 ടീസ്പൂണ്‍
കുരുമുളകു പൊടി – 1/ 4 ടീസ്പൂണ്‍
വറ്റല്‍ മുളക് ചതച്ചത് – 1/ 4 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

ചീര ചെറുതായി മുറിക്കുക. മുട്ട പൊട്ടിച്ച് അതിലേക്ക് 1/4 ടീസ്പൂണ്‍ കുരുമുളക് പൊടി, 1/4 ടീസ്പൂണ്‍ ഉപ്പ് ഇവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു വെക്കുക. അതിനുശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്കു രണ്ട് ടേബിള്‍ സ്പൂണ്‍ വെണ്ണ ഇടുക. വെണ്ണ ഉരുകിയതിനു ശേഷം അതിലേക് ചീര ചേര്‍ക്കുക. മീഡിയം തീയില്‍ ചീര കുക്ക് ചെയ്യുക. ഇതിലേക്കു മസാലകള്‍ ചേര്‍ത്ത് ഇളക്കുക. മസാല ചീരയില്‍ പിടിച്ചതിനു ശേഷം അടിച്ചു വച്ച മുട്ട ഒഴിക്കാം എന്നിട്ട് മുട്ട ചിക്കി കൊടുക്കുക. എല്ലാം കുക്ക് ആയതിനു ശേഷം തീ ഓഫ് ചെയ്യുക. ചൂടോടെ വിളമ്പി കഴിക്കാം.

Read more about:
EDITORS PICK