യുവതിയുടെ കണ്ണില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് നാല് തേനീച്ചകളെ

Sruthi April 11, 2019
eye

തേനീച്ച കുത്തിയാല്‍ അത് അപകടകരമാണെന്ന് അറിയാം. എന്നാല്‍ ഇവിടെ സംഭവിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. യുവതിയുടെ കണ്ണില്‍ ജീവിച്ചിരുന്ന നാല് തേനീച്ചകളെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. തായ്‌വാനിലാണ് സംഭവം.

28 കാരിയായ യുവതിയുടെ കണ്ണില്‍ നിന്നാണ് ചെറിയ തേനീച്ചകളെ നീക്കം ചെയ്തത്. ഹീ എന്നാണ് പെണ്‍കുട്ടിയുടെ പേര്. തായ്‌വാനിലെ ഫൂയീന്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു സംഭവം. ഡോ. ഹോങ്ങ് ചീയുടെ നേതൃത്വത്തിലാണ് കണ്ണില്‍ നിന്നും തേനീച്ചകളെ നീക്കം ചെയ്തത്. 4 മില്ലി മീറ്റര്‍ നീളം തേനീച്ചകളുടെ കാലിന് ഉണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്.

വിയര്‍പ്പ് തേനീച്ചകള്‍ എന്ന് വിളിക്കുന്നവയാണ് യുവതിയുടെ കണ്ണില്‍ നിന്നും നീക്കം ചെയ്തത്. മനുഷ്യന്‍ അടക്കമുള്ളവയുടെ വിയര്‍പ്പ് ഗ്രന്ധികള്‍ ഇവയെ ആകര്‍ഷിക്കും. ചിലപ്പോള്‍ ഇവ കണ്ണീരും കുടിക്കും. ഇത്തരത്തിലാകാം കണ്ണില്‍ തേനീച്ച എത്തിയത്. കണ്ണീരില്‍ കൂടിയ പ്രോട്ടീന്‍ ഇത്തരം ജീവികള്‍ക്ക് ഇഷ്ടമാണ്. തേനീച്ചകളെ നീക്കം ചെയ്ത് പൂര്‍ണ്ണമായും സുഖമായി യുവതി ആശുപത്രി വിട്ടെന്നാണ് റിപ്പോര്‍ട്ട്.

കുടുംബാംഗങ്ങളുടെ ഒരു ആഘോഷത്തില്‍ യുവതി പങ്കെടുത്തിരുന്നു. പൂര്‍വ്വികരുടെ ശവകുടീരം സന്ദര്‍ശിക്കുന്ന ഈ പരിപാടിക്കിടയില്‍ വലിയ കാറ്റ് ഉണ്ടാകുകയും യുവതിയുടെ കണ്ണില്‍ പൊടി വീഴുകയും ചെയ്തിരുന്നു. ഈ കാറ്റിലാണ് തേനീച്ചകള്‍ കണ്ണില്‍ എത്തിയതെന്നാണ് കരുതുന്നത്. ചില മണിക്കൂറുകള്‍ കണ്ണ് തടിച്ച് വന്നതോടെ ദക്ഷിണ തായ്വാനിലെ ആശുപത്രിയില്‍ യുവതി ചികില്‍സ തേടുകയായിരുന്നു..

Read more about:
EDITORS PICK