ധോണി ക്ഷുഭിതനായി, ഈ കാണിച്ചത് ക്യാപ്റ്റന് യോജിച്ച പണിയല്ല, ധോണിക്കെതിരെ വിമര്‍ശനം

Sruthi April 12, 2019
dhoni

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ എംഎസ് ധോണിക്കെതിരെ ക്രിക്കറ്റ് ലോകത്തിന്റെ വിമര്‍ശനം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് ധോണി മോശം പെരുമാറ്റം കാഴ്ചവെച്ചത്. ഒട്ടും കൂളല്ലാത്ത ധോണിയെയാണ് കളിക്കളത്തില്‍ കണ്ടത്.

അമ്പയര്‍ നോബോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഗ്രൌണ്ടില്‍ എത്തിയ ധോണി ക്ഷുഭിതനായാണ് ഇടപെട്ടത്. ഇതുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ വിമര്‍ശനം ഉയരുന്നത്. ഒരു ക്യാപ്റ്റനും മാതൃകയാവേണ്ടത് ഇങ്ങനെയല്ല. അമ്പയറുടെ തീരുമാനത്തെ അംഗീകരിക്കുകയെന്നത് മിനിമം മര്യാദയാണെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോഗന്‍ തുറന്നടിച്ചു.

പണവും സമ്മര്‍ദ്ദവും ഒക്കെ ഉള്ള ലീഗാണ് ഐപിഎല്‍. പക്ഷേ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് യോജിക്കാതെ ക്യാപ്റ്റന്‍മാര്‍ പെരുമാറുന്നത് ശരിയല്ലെന്ന് മുന്‍ ഓസീസ് താരം മാര്‍ക്ക് വോ പറഞ്ഞു.

Tags:
Read more about:
RELATED POSTS
EDITORS PICK