സമാധാനത്തിനായി ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദങ്ങളില്‍ ചുംബിച്ച്‌ മാര്‍പാപ്പ

Pavithra Janardhanan April 12, 2019

രാജ്യത്ത് സമാധാന ഐക്യം ആവശ്യപ്പെട്ട് ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദങ്ങള്‍ ചുംബിച്ച്‌ പോപ്പ് ഫ്രാന്‍സിസ് . ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വാ കിര്‍, പ്രതിപക്ഷ നേതാവ് റീക്ക് മച്ചര്‍ മറ്റു നേതാക്കള്‍ എന്നിവരോടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അകമഴിഞ്ഞ അഭ്യര്‍ഥന.

ദക്ഷിണ സുഡാനില്‍ ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനു മുൻപ് ഭിന്നതകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂര്‍ പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി നേതാക്കളെ വത്തിക്കാനിലെ മാര്‍പ്പാപ്പയുടെ വസതിയിലേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് നടന്ന യോഗത്തിലാണ് മാര്‍പാപ്പ ഇവരുടെ പാദങ്ങള്‍ ചുംബിച്ച്‌ അഭ്യര്‍ഥന നടത്തിയത്

Read more about:
EDITORS PICK