അമ്പിളി ദേവിയുമൊന്നിച്ച്‌ 15 വര്‍ഷം മുൻപുള്ള ചിത്രം പങ്കുവെച്ച്‌ ഭര്‍ത്താവ്; ചിത്രത്തിന് കിടിലൻ കമന്റുകളുമായി ആരാധകർ

Pavithra Janardhanan April 13, 2019

ഭാര്യ അമ്പിളി ദേവിക്കൊപ്പം 15 വര്‍ഷം മുന്‍പ് എടുത്ത ചിത്രം പങ്കുവച്ച്‌ സീരിയല്‍ താരം ആദിത്യന്‍ ജയന്‍. ‘പതിനഞ്ചു വര്‍ഷം മുന്‍പുള്ള രണ്ടു പേര്‍. ഇനി ഇതു വേറെ രീതിയില്‍ എടുത്തു കൊല്ലാന്‍ നോക്കല്ലേ’ എന്ന കുറിപ്പോടെയാണ് ആദിത്യൻ ജയൻ ചിത്രം പങ്കുവെച്ചത്.കൊല്ലം കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ ജനുവരി 28ന് ആയിരുന്നു അമ്പിളി ദേവി-ആദിത്യന്‍ വിവാഹം. ഇരുവരും നിരവധി സീരിയലുകളില്‍ ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും പുനര്‍ വിവാഹമായിരുന്നു. കാമറാമാന്‍ ലോവലാണ് അമ്പിളി ദേവിയുടെ ആദ്യ ഭര്‍ത്താവ്. ആദ്യ ഭാര്യയുടെ വിവാഹം അറിഞ്ഞ ലോവല്‍ തന്റെ സീരിയല്‍ സെറ്റില്‍ കേക്ക് മുറിച്ച്‌ ആഘോഷിച്ചതും വലിയ ചര്‍ച്ചയായിരുന്നു.

ambili-devi-adithyan

2009ലാണ് കാമറാമാന്‍ ലോവലിനെഅമ്പിളി ദേവി വിവാഹം കഴിച്ചത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം എന്നാല്‍ പാതിയില്‍ അവസാനിക്കുകയായിരുന്നു. ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്.

താരം പങ്കുവച്ച ചിത്രത്തിനു സ്‌നേഹാശംസകളുമായി ആരാധകരുമെത്തി. ‘ഫോട്ടോയ്ക്ക് പഴക്കം തോന്നുന്നു, എന്നാല്‍ നിങ്ങള്‍ പഴയതുപോലെ’, ’15 ഇയര്‍ ചലഞ്ച് ആണോ,’ ‘പ്രായം കൂടും തോറും ഗ്ലാമറും കൂടുകയാണല്ലോ’ എന്നിങ്ങനെയാണ് കമന്റുകള്‍. സ്വന്തം വിശേഷങ്ങളും അഭിപ്രായങ്ങളും ആദിത്യന്‍ ആരാ

Tags:
Read more about:
RELATED POSTS
EDITORS PICK