വരത്തനിലെ നസ്രിയയുടെ പാട്ടിന് കിടിലന്‍ ചുവടുകളുമായി സണ്ണി വെയ്ന്റെ ഭാര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി രഞ്ജിനിയുടെ വീഡിയോ

Pavithra Janardhanan April 13, 2019

യുവതാരം സണ്ണി വെയ്‌ന്റെ ഭാര്യ രഞ്ജിനിയുടെ വീഡിയോ വൈറലാകുന്നു.വരത്തണിലെ ഗാനത്തിന് ചുവടുവെക്കുന്ന രഞ്ജിനിയുടെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മിനി സ്‌ക്രീനില്‍ നൃത്ത റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി തിളങ്ങിയ താരമാണ് രഞ്ജിനി. മികച്ച നര്‍ത്തകിയായ രഞ്ജിനി ക്ഷേത്ര എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. രഞ്ജിനിയും രണ്ട് സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും അഭിനയിച്ച വരത്തനിലെ നസ്രിയ ആലപിച്ച ഗാനത്തിനാണ് രഞ്ജിനിയും സുഹൃത്തുക്കളും ചേര്‍ന്ന് ചുവടുവച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെയാണ് സണ്ണി വെയ്നും ആദ്യമായി സിനിമയിലെത്തിയത്. കന്നികഥാപാത്രമായ കുരുടി ഏറെ ശ്രദ്ധേയമായി. പിന്നീട് വന്ന തട്ടത്തിന്‍ മറയത്ത് മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജൂണ്‍ വരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. 

Tags:
Read more about:
RELATED POSTS
EDITORS PICK