എനിക്ക് കരുത്തുറ്റ നായര്‍ സ്ത്രീകളുടെ പിന്തുണയുണ്ട്; ചിത്രം ട്വീറ്റ് ചെയ്ത് ശശി തരൂര്‍

Sebastain April 14, 2019

തിരുവനന്തപുരം: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. വീറും വാശിയുമേറിയ തൃകോണ മത്സരത്തില്‍ ആര് ജയിക്കുമെന്ന് അനന്തപുരിയിലെ ആര്‍ക്കും ഉറപ്പിച്ച് പറയാനാകുന്നില്ല എന്നതാണ് വസ്തുത. എക്‌സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് വിജയസാധ്യ പറയുമ്പോഴും കോണ്‍ഗ്രസ് ഉറച്ച പ്രതീക്ഷയിലാണ്. രണ്ടുവട്ടം തിരുവനന്തപുരത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച ശശിതരൂരും നെടുമങ്ങാട് എംഎല്‍എ സി ദിവാകരനും മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരനും തമ്മില്‍ വാശിയേറിയ പോരാട്ടത്തിനാണ് മണ്ഡലത്തില്‍.

ഇപ്പോഴിതാ ട്വിറ്ററിലൂടെ ശശിതരൂര്‍ പങ്കുവച്ച ചിത്രം ചര്‍ച്ചയാകുകയാണ്. കരുത്തുറ്റ നായര്‍ സ്ത്രീകള്‍ തനിക്കൊപ്പമെന്ന് പറഞ്ഞുകൊണ്ടാണ് തരൂര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മയും രണ്ട് സഹോദരിമാരും മണ്ഡലപര്യടനത്തില്‍ ഒപ്പം സഞ്ചരിക്കുന്ന ചിത്രമാണ് തരൂര്‍ പങ്കുവച്ചത്. ജീവിതത്തിലും പൊതു സേവനത്തിലും ഇവര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
നേരത്തേ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം തരൂര്‍ ട്വീറ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു.

Read more about:
RELATED POSTS
EDITORS PICK