50 ശതമാനം വിവിപാറ്റ് വോട്ടുകള്‍ എണ്ണണം; പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയിലേക്ക്

Sebastain April 14, 2019

50 ശതമാനം വിവിപറ്റ് എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ചേര്‍ന്ന് യോഗത്തിലാണ് തീരുമാനമായത്. സിപിഐഎം ഉള്‍പ്പെടെ 23 പ്രതിപക്ഷ പാര്‍ട്ടികളാണ് ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ഉന്നയിച്ച് സുപ്രിംകോടതിയെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി
സിപിഐഎം, സിപിഐ, കോണ്‍ഗ്രസ്,ആംആദ്മി, എസ്പി തുടങ്ങി 23ഓളം പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷനെയും യോഗത്തില്‍ ശക്തമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും, ബിജെപിയെ സഹായിക്കുന്ന തരത്തിലാണ് കമ്മീഷന്റെ പ്രവര്‍ത്തണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.. വിവിപാറ്റ് എണ്ണുന്നതില്‍ സുപ്രിംകോടതിവിധിയില്‍ തൃപ്തിയില്ലെന്നും യോഗം വ്യക്തമാക്കി. 50 ശതമാനം വിവി പാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടത്തിയെ സമീപിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. പുനപരിശോധന ഹര്‍ജി നല്‍കണോ അതോ പുതിയ ഹര്‍ജി നല്കണമോ എന്നകാര്യം എല്ലാ പാര്‍ട്ടികളും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സിപിഐഎം പിബി അംഗമായ നീലോത്പല്‍ ബസു വ്യക്തമാക്കി.
അതേസമയം ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രാ പ്രദേശില്‍ വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടന്നെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി . ക്രമക്കേട് നടന്ന 150 സീറ്റുകളില്‍ വീണ്ടും വോട്ടിങ് നടത്തണമെന്നും അവശ്യമുയരുന്നുണ്ട്.

Read more about:
EDITORS PICK