വിവാഹത്തിന് നിര്‍ബന്ധിച്ചു: കാമുകിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കാമുകന്‍

arya antony April 15, 2019

ഹൈദരാബാദ്: വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ കാമുകന്‍ കാമുകിയെ വകവരുത്തി. ഹൈദരബാദിലാണ് കൊലപാതകം നടന്നത്. കാമുകിയായ വനിതാ എന്‍ജിനീയറെ കൊലപ്പെടുത്തുകയും ജഡം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്തതിന് സുനില്‍ എന്ന യുവ എന്‍ജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തഞ്ചുകാരിയായ പെണ്‍കുട്ടി നിരന്തരം വിവാഹത്തിനു നിര്‍ബന്ധിച്ചതാണു കൊലപതാകത്തിന് കാരണം. സഹപാഠികളായ ഇവര്‍ 2017 മുതല്‍ പ്രണയത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മസ്‌കത്തില്‍ ജോലിക്കായി ഇന്റര്‍വ്യൂവിനു പോകുന്നുവെന്നു കാമുകിയുടെ വീട്ടില്‍ ധരിപ്പിച്ചശേഷം പെണ്‍കുട്ടിയെ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് കാമുകിയെയും കൂട്ടി ലോഡ്ജില്‍ എത്തിയ പ്രതി അടുത്ത ദിവസം കൊലനടത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വലിയ സ്യൂട്ട്കേസിലാക്കി സിറ്റി ബസില്‍ യാത്ര ചെയ്ത് ഡ്രൈയിനേജില്‍ തള്ളി. യുവതി പോയിട്ടും ഒരു വിവരം ഇല്ലായതിനെതുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകന്‍ കുടുങ്ങുന്നത്.

Read more about:
RELATED POSTS
EDITORS PICK