പിഎം മോദി സിനിമ: ചട്ടലംഘനം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

Julie Varghese April 15, 2019

ദില്ലി: പിഎം മോദി സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. സ്വന്തം അധികാരത്തെ കുറിച്ച് ബോധ്യമില്ലേയെന്നും കോടതി വിമര്‍ശിച്ചു. പി എം മോദി സിനിമയുടെ റിലീസ് തടഞ്ഞ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. അതേസമയം വിദ്വേഷ പ്രസംഗത്തില്‍ യോഗി ആദിത്യനാഥിനും മായാവതിക്കും എതിരെ എന്ത് നടപടിയെടുത്തുവെന്നും കമ്മീഷനോട് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സിനിമയുടെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കഴിയും വരെ തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്.

Tags:
Read more about:
EDITORS PICK