തീപിടിച്ച ബൈക്കില്‍ ചീറിപ്പാഞ്ഞ് ദമ്പതിമാര്‍: പോലീസ് പിന്തുടര്‍ന്ന് രക്ഷിച്ചു: വീഡിയോ വൈറല്‍

arya antony April 15, 2019

കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളില്‍ വൈറൽ ആയ വിഡിയോയാണിത്. തീപിടിച്ച ബൈക്കിൽ പോകുന്ന ദമ്പതിമാർ, അവരെ പിന്തുടർന്നു രക്ഷിക്കുന്ന പൊലീസ്. ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്.

തീ ആളിപ്പടർന്നിടും ഇരുവരും അതിനെക്കുറിച്ചു അറിഞ്ഞിരുന്നില്ല . ദൂരെ നിന്ന് ഇവരെ കണ്ട പൊലീസ് ഇവരെ പിന്തുടർന്നു പിടിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ആഗ്ര എക്സ്‌പ്രസ് വേയിലാണ്  അപകടം നടന്നത്. മൊബൈൽ പൊലീസ് കൺട്രോൾ റൂം വെഹിക്കിളിലെത്തിയ പൊലീസുകാരാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ദമ്പതിമാരേയും കുട്ടിയേയും  രക്ഷിച്ചത്.

Tags:
Read more about:
EDITORS PICK