അശ്ലീല സിനിമാ ശേഖരം മാതാപിതാക്കൾ നശിപ്പിച്ചു: നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകൻ

arya antony April 15, 2019

അശ്ലീല സിനിമാ ശേഖരം നശിപ്പിച്ച മാതാപിതാക്കൾ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി മകന്‍ കോടതിയിൽ. 86,000 ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ മിച്ചഗൺ സ്വദേശികളായ ദമ്പതികൾക്കെതിരയെയാണ് മകൻ കേസ് നൽകിയത്. എന്നാല്‍ അപൂർവമായതും ഇനിയൊരിക്കലും ലഭ്യമാവാത്തതുമായ അശ്ലീല സിനിമകളാണു തന്റെ കയ്യിൽ ഉണ്ടായിരുന്നതെന്നും മാതാപിതാക്കള്‍ നഷ്ടപരിഹാരം നൽകിയേ തീരൂ എന്നുമാണ് മകന്റെ നിലപാട്.

2016 ൽ വിവാഹമോചിതനായശേഷം മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാൻ യുവാവ് വീട്ടിലെത്തിയിരുന്നു. 10 മാസങ്ങള്‍ക്കുശേഷം പുതിയ വീട്ടിലേക്കു താമസം മാറി. മാതാപിതാക്കളാണ് ഇയാളുടെ സാധനങ്ങൾ ഈ വിലാസത്തിലേക്ക് അയച്ചു നൽകിയത്. എന്നാല്‍ 12 പെട്ടികളിലായി സൂക്ഷിച്ച അശ്ലീല സിനിമകളുടെ സിഡികൾ കിട്ടിയില്ല. ഇതോടെ ഇയാൾ മാതാപിതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി. സിനിമാ ശേഖരം നശിപ്പിച്ചു കളഞ്ഞതു താനാണെന്നു പിതാവ് സമ്മതിച്ചു. എല്ലാം മകന്റെ നല്ലതിനു വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞതായി കോടതി രേഖകളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നു.


Tags:
Read more about:
EDITORS PICK