ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; കോഹ് ലി നയിക്കും; പന്തും റായിഡുവും പുറത്ത്

Sebastain April 15, 2019


പരിചയ സമ്പന്നതയ്ക്ക് മുന്‍തൂക്കം നല്‍കി ലോകകപ്പ് ഏകദിനത്തിനുളള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹിലി നയിക്കുന്ന ടീമില്‍ എംഎസ് ധോനിയും രവീന്ദ്ര ജഡേജയുമുണ്ട്. ലോകേഷ് രാഹുലാണ് ടീമിലിടം നേടിയ പ്രമുഖന്‍. മൂന്ന് സ്പിന്നര്‍മാരും മൂന്നു പേസര്‍മാരും ഉൾപ്പെടുന്നതാണ് ഇന്ത്യന്‍ നിര.
ദിനേശ് കാര്‍ത്തിക് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയപ്പോള്‍ നാലാം നമ്പര്‍ സ്ഥാനത്ത് അമ്പാട്ടി റായുഡുവിനെ പരിഗണിച്ചില്ല എന്നതാണ് ശ്രദ്ധേയം. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. റിസര്‍വ് ഓപ്പണറായി കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കറും ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു.
കേദാര്‍ ജാദവും എം എസ് ധോണിയും മധ്യനിരയില്‍ ഇടംപിടിച്ചപ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് അവസരം നല്‍കിയില്ല. ചാഹലും കുല്‍ദീപും ജഡേജയുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍. ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും അപ്രതീക്ഷിതമാണ് ജഡേജയുടെ ടീം പ്രവേശം. ബുംറയും ഭുവിയും ഷമിയുമാണ് ടീമിലെ പേസര്‍മാര്‍. നാലാം നമ്പറില്‍ ആര് വരുമെന്ന സര്‍പ്രൈസ് ഇപ്പോഴും ബാക്കില്‍ക്കുകയാണ്.


ഇന്ത്യന്‍ ടീം; വിരാട് കോഹ്ലി( ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ദിനേഷ് കാര്‍ത്തിക്, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, മഹേന്ദ്ര സിംഗ് ധോനി( വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാധവ്, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.

Tags:
Read more about:
RELATED POSTS
EDITORS PICK