ഈ വിവാഹം ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്: രണ്ടാം വിവാഹത്തെകുറിച്ച് സൗന്ദര്യ രജനീകാന്ത്

arya antony April 16, 2019

രണ്ടാം വിവാഹത്തെക്കുറിച്ചും ഭര്‍ത്താവ് വിശാഖന്‍ വണങ്കാമുടിയെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചും സൗന്ദര്യ രജനീകാന്ത് മനസ്സു തുറന്നു. വിവാഹശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ ജീവിതത്തെ കുറിച്ച് താരം വാചാലയായത്.

കുടുംബങ്ങള്‍ തമ്മില്‍ മുന്‍പ് പരിചയമുണ്ടായിരുന്നെങ്കിലും തങ്ങള്‍ തമ്മില്‍ കാണുന്നത് വിവാഹാലോചനയുടെ സമയത്തായിരുന്നുവെന്നും സൗന്ദര്യ പറയുന്നു. തങ്ങളുടെ വിവാഹം ഒരു പ്രണയ വിവാഹമല്ലെന്നും. ഇരുകുടുംബങ്ങളും ചേര്‍ന്നു നടത്തിയ അറേഞ്ചഡ് മാര്യേജ് ആയിരുന്നു അതെന്നും താരം പറയുന്നു.

സൗന്ദര്യയുടെയും വിശാഖന്റെയും പുനര്‍വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായുള്ള ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. വിശാഖനെ വിവാഹം ചെയ്യുന്നതിനു മുന്‍പു തന്നെ അദ്ദേഹത്തെ മകനു പരിചയപ്പെടുത്തിയിരുന്നുവെന്നും സൗന്ദര്യ പറയുന്നു.

” വിവാഹത്തിലെ ഓരോ ചടങ്ങും വളരെ കൗതുകത്തോടെയാണ് അവന്‍ നോക്കിക്കണ്ടത്. ചടങ്ങിലുടനീളം അവന്‍ നിറസാന്നിധ്യമായിരുന്നു. അവന്റെ അനുവാദം വാങ്ങിയ ശേഷമാണ് വിശാഖന്‍ എന്നെ വിവാഹം ചെയ്തത്.” സൗന്ദര്യ പറയുന്നു.

ആദ്യമായി പരസ്പരം കണ്ടത് ഒരു കോഫി ഷോപ്പില്‍ വച്ചായിരുന്നുവെന്നും അപ്പോള്‍ പോലും വിശാഖനോട് അപരിചിതത്വം തോന്നിയിരുന്നില്ലെന്നും സൗന്ദര്യ തുറന്നു സമ്മതിക്കുന്നു. അഞ്ചുമാസം ഫോണിലൂടെ സംസാരിച്ചും ചാറ്റ് ചെയ്തുമൊക്കെയാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും സഹോദരി ഐശ്വര്യയോടും അവളുടെ ഭര്‍ത്താവ് ധനുഷിനോടും സംസാരിക്കാറുണ്ട്. അവരും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്.


Read more about:
RELATED POSTS
EDITORS PICK