തന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായെന്ന് നടി മേഘ്‌ന നായിഡു: താരത്തിന്റെ വെളിപ്പെടുത്തലില്‍ അമ്പരന്ന് ആരാധകര്‍

arya antony April 17, 2019

തമിഴ് നടി മേഘ്‌ന നായിഡുവിന്റെ വെളിപ്പെടുത്തല്‍ കേട്ട് ആരാധകര്‍ എല്ലാം അമ്പരിന്നിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. പോര്‍ച്ചുഗീസ് ടെന്നീസ് താരം ലൂയീസ് മിഗ്വെല്‍ റെയിസിനെയാണ് മേഘ്‌ന വിവാഹം ചെയ്തത്.

”മിഗ്വേലിനേക്കാള്‍ മെച്ചപ്പെട്ടൊരു സുഹൃത്തിനെ എനിക്ക് വേറെ കിട്ടാനില്ല. നിങ്ങളെ ജീവിതപങ്കാളിയായി ലഭിച്ച ഞാന്‍ അനുഗ്രഹീതയാണ്. എട്ട് വര്‍ഷമായി തുടരുന്ന ഈ യാത്ര സുന്ദരമാക്കിയതിന് അങ്ങേയറ്റത്തെ കടപ്പാടുണ്ട്. ഞങ്ങളുടെ സ്‌നേഹത്തില്‍ പൂര്‍ണവിശ്വാസം അര്‍പ്പിക്കുകയും ഞങ്ങളെ സ്‌നേഹിക്കുകയും ചെയ്ത വീട്ടുകാരോടും നന്ദിയുണ്ട്”- മേഘ്‌ന കുറിച്ചു.

വിവാഹം എന്തുകൊണ്ട് രഹസ്യമാക്കി എന്നതിനും മേഘ്‌നക്ക് ഉത്തരമുണ്ട്. അനാവശ്യമായി ജനങ്ങളുടെ ശ്രദ്ധ തങ്ങളുടെ മേല്‍ പതിയാതിരിക്കാനാണ് ഇക്കാര്യം രഹസ്യമാക്കി വെച്ചതെന്ന് മേഘ്‌ന പറയുന്നു. താരങ്ങളുടെ ആഡംബര വിവാഹങ്ങളോട് പണ്ടേ താത്പര്യമില്ലെന്നും താരം പറഞ്ഞു.

View this post on Instagram

❤❤❤❤ @elitetennisdubai

A post shared by Meghna Naidu (@meghnanaidu1) on

വിവാഹവാര്‍ത്ത അറിഞ്ഞിട്ടും തങ്ങളുടെ സ്വകാര്യത മാനിച്ച് അത് രഹസ്യമാക്കി വച്ചവരോടെല്ലാം നന്ദിയുണ്ടെന്ന് മേഘ്‌ന പറയുന്നു. തെന്നിന്ത്യന്‍ സിനികളില്‍ ഐറ്റം ഡാന്‍സുകളിലൂടെ ശ്രദ്ധേയയായ നടിയാണ് മേഘ്ന നായിഡു. വിജി തമ്പി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം ബഡാദോസ്തില്‍ ഒരു ഗാനരംഗത്തില്‍ മേഘ്‌നാ നായിഡു പ്രത്യക്ഷപ്പെട്ടിരുന്നു.


Tags:
Read more about:
RELATED POSTS
EDITORS PICK