ഇടിവെട്ടന്‍ പടകുതിരയെത്തി, ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍, ഗുഗു എനര്‍ജി

Sruthi April 17, 2019

ന്യൂജനറേഷന് ആവേശം പകരാന്‍ അവനെത്തുന്നു. ഗുഗു എനര്‍ജി അവതരിപ്പിക്കുന്നു ഗുഗു R-SUV. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുതിയ സ്റ്റാര്‍ട്ടപ് കമ്പനി ഗുഗു എനര്‍ജിയാണ് ഈ പടകുതിരയെ രംഗത്തിറക്കുന്നത്. ആദ്യ ഇലക്ട്രിക്ക് ബൈക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ എത്തും. വില, ബാറ്ററി റേഞ്ച് എന്നിവ അടിസ്ഥാനപ്പെടുത്തി രണ്ടു വകഭേദങ്ങള്‍ മോഡലിലുണ്ട്. 1.25 ലക്ഷം രൂപയാണ് വില. ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ ദൂരം ബൈക്കോടും. ഉയര്‍ന്ന ഗുഗു R-SUV ക്ക് വില മൂന്നുലക്ഷം വരെ വരും. ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം ബൈക്കോടും. മൂന്നു സെക്കന്‍ഡുകള്‍ കൊണ്ടു നൂറു കിലോമീറ്റര്‍ വേഗം തൊടുന്ന മോഡലിന്റെ പരമാവധി വേഗം, മണിക്കൂറില്‍ 145 കിലോമീറ്റര്‍.

5.0 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനം ബൈക്കിന്റെ മുഖ്യാകര്‍ഷണമാവുന്നു. ബില്‍ട്ട് ഇന്‍ മാപ്പുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമായുണ്ട്. ജിപിഎസ്, വെഹിക്കിള്‍ ഡയഗ്‌നോസ്റ്റിക്, തത്സമയ ട്രാഫിക്ക് നില, ആപ്പ് കണക്ടിവിറ്റി, ബാറ്ററി നില തുടങ്ങിയ വിവരങ്ങള്‍ ഡിസ്പ്ലേയില്‍ ഉണ്ടാകും.

28 ലിറ്ററാണ് മോഡലിന്റെ സ്റ്റോറേജ് ശേഷി. എല്‍ഇഡി ഹെഡ്ലാമ്പും ഒറ്റ ചാനല്‍ എബിഎസുള്ള ഡിസ്‌ക്ക് ബ്രേക്കുകളും മോഡലിന്റെ പ്രത്യേകതകളാണ്.

Tags:
Read more about:
EDITORS PICK