ഒന്നുമ്മവെച്ചതാ: വള്ളം മറിഞ്ഞ് വെള്ളത്തിലായി

arya antony April 17, 2019

സേവ് ഡ ഡേറ്റ് വീഡിയോകള്‍ എങ്ങനെ വ്യത്യസ്താമയി ചിത്രീകരിച്ച് വൈറലാക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. എന്നാല്‍ ഇവിടെ ചിത്രീകരണത്തിനിടയില്‍ തന്നെ സംഭവം കളറായി.

ഒരു സേവ് ദി ഡേറ്റ് ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച രസകരമായ ബിഹൈൻഡ് ക്യാമറ സീൻസ് നിങ്ങൾക്കായി സമർപ്പിക്കുന്നു Roy Lawrence Tijin Othera

Posted by Weddplanner Wedding Studio on Saturday, April 13, 2019

സേവ് ദ് ഡേറ്റ് വിഡിയോ ഷൂട്ടിനിടെ വഞ്ചി മറിഞ്ഞ് വെള്ളത്തില്‍ വീഴുന്ന ചെറുക്കന്റെയും പെണ്ണിന്റെയും വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ടിജിന്‍, ശില്‍പ എന്നിവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഷൂട്ടിനിടെയാണ് സംഭവം. പുഴയില്‍ വഞ്ചിയിലിരുന്നായിരുന്നു ഷൂട്ട്. മഴപെയ്യുന്നതും കയ്യില്‍ വാഴയില പിടിച്ച് യാത്ര ചെയ്യുന്നതുമാണ് സീന്‍. പുഴയില്‍ നിന്നു വെള്ളം തെറിപ്പിച്ചാണ് മഴ പെയ്യിക്കുന്നത്.

”രണ്ടുപേരും റൊമാന്‍ഡിക് ആയി ചിരിക്കണം. വെള്ളം വീഴുമ്പോള്‍ കിസ് ചെയ്യണം”- ഇതായിരുന്നു ക്യാമറാമാന്റെ നിര്‍ദ്ദേശം.
എന്നാല്‍ ഷൂട്ടിനിടയില്‍ ചെറുതായെന്നു പണി പാളി. ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തില്‍ വീണു.


Tags:
Read more about:
EDITORS PICK