ആ കുഞ്ഞും വേദനിക്കുന്ന ഓര്‍മ: അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ മൂന്നു വയസുകാരന്‍ മരണത്തിന് കീഴടങ്ങി

Sruthi April 19, 2019
baby

അമ്മയുടെ ക്രൂര മര്‍ദ്ദനമേറ്റ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി മരിച്ചു. മൂന്ന് വയസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.കുട്ടിയുടെ അമ്മയെ ഇന്നല റിമാന്‍ഡ് ചെയ്തിരുന്നു.

തലച്ചോറിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. രാവിലെയോടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാതെയായി. പിന്നീടാണ് മരണം ഡോക്ടര്‍ സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

തൊടുപുഴയില്‍ ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങിയതിന്റെ നൊമ്പരം മാറുന്നതിനു മുന്‍പാണ് സമാനമായ സംഭവം ആലുവയില്‍ ഉണ്ടായത്. രക്ഷിതാക്കളുടെ മര്‍ദ്ദനമേറ്റ് കുഞ്ഞുങ്ങള്‍ പിടഞ്ഞ് വീഴുന്ന കാഴ്ച തുടരുകയാണ്. ഈ ക്രൂരത എങ്ങനെ സഹിക്കാനാകും. ഇനി ഈ കുഞ്ഞും വേദനിക്കുന്ന ഓര്‍മയായി.

തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി 3 വയസ്സുകാരനെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനാണ് മരിച്ചത്.

Read more about:
EDITORS PICK