കോണ്‍ഗ്രസിന് പിന്തുണ; സിആര്‍ നീലകണ്ഠനെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കിയെന്ന് ആപ്പ് നേതൃത്വം

Pavithra Janardhanan April 20, 2019

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച ആം ആദ്മി സംസ്ഥാന കണ്‍വീനറായ സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കിയതായി ആപ്പ് നേതൃത്വം.ആംആദ്മി നേതാക്കള്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പകരം കണ്‍വീനറുടെ ചുമതല പിടി തുഹൈലിന് നല്‍കി.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തെ പിന്തുണയ്ക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. സിപിഎം നേതാക്കളും ആംആദ്മി പാര്‍ട്ടി നേതാക്കളും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്‌.

Read more about:
RELATED POSTS
EDITORS PICK