മഹാപ്രളയത്തില്‍ വന്‍ തോതിലുള്ള നാശനഷ്ടങ്ങള്‍ പലയിടങ്ങളിലും അലയടിച്ചിരുന്ന മാവേലിക്കര മണ്ഡലത്തിൽ ജനങ്ങൾ ആർക്കൊപ്പം ?

Pavithra Janardhanan April 20, 2019

കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം. കേരളത്തെ ഒന്നാകെ ഉലച്ച മഹാപ്രളയത്തില്‍ വന്‍ തോതിലുള്ള നാശനഷ്ടങ്ങള്‍ ഈ മണ്ഡലത്തിന്റെ പലയിടങ്ങളിലും അലയടിച്ചിരുന്നു. കൊല്ലം ജില്ലയിലെ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം.

2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് ഈ നിയമസഭാ മണ്ഡലങ്ങള്‍ മാവേലിക്കരയുടെ ഭാഗമായത്. അതിനുമുമ്പ് കായംകുളം, തിരുവല്ല, കല്ലൂപാറ, ചെങ്ങന്നൂര്‍, മാവേലിക്കര, പന്തളം എന്നീ മണ്ഡലങ്ങളായിരുന്നു മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നത്. 1962 മുതല്‍ 2014 വരെയുള്ള പതിനാല് തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തവണയും വലത്തുപക്ഷത്തെയാണ് മാവേലിക്കര പിന്തുണച്ചതെന്ന് വ്യക്തം2004- ല്‍ കോണ്‍ഗ്രസിനെതിരെ മണ്ഡലം വിധി എഴുതി.

എന്നാല്‍ 2009 -ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിലൂടെ വലത്തുപക്ഷം വിജയിച്ചു.2014 -ല്‍ നടന്ന ഇലക്ഷനിലും ഇതേ വിജയം യുഡിഎഫ് ആവര്‍ത്തിച്ചു. കൊടിക്കുന്നില്‍ സുരേഷിനെ തന്നെയാണ് ഇത്തവണയും യുഡിഎഫ് പോരാട്ടത്തിനിറക്കുന്നത്.

അടൂര്‍ എംഎല്‍എ ആയ ചിറ്റയം ഗോപകുമാറാണ് ഇത്തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ശബരിമലയെ മുഖ്യ പരചണായുധമാക്കി മാറ്റിക്കൊണ്ട് എന്‍ഡിഎ യും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാണ്. ബിഡിജെഎസിലെ തഴവ സഹദേവനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

Read more about:
RELATED POSTS
EDITORS PICK