ഓട്ടോയില്‍ യുവതിക്ക് നേരെ പീഡനശ്രമം, സംഭവം തൃശൂരില്‍

Sruthi April 20, 2019
auto-rape

ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം. രണ്ടു യുവാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തൃശൂരിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിനി നല്‍കിയ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ അജീഷ് (49), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഒളരിയിലെ ബാറിന് സമീപം കഴിഞ്ഞ ദിവസമാണ് യുവതിയെ അപമാനിക്കാന്‍ ശ്രമം നടന്നത്. എറണാകുളത്ത് ജോലി ചെയ്യുന്ന യുവതിയും തൃശൂര്‍ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സംഭവദിവസം വിവാഹം ഉറപ്പിച്ച യുവാവും സഹോദരിയും യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ രാത്രിയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. മഴ ശക്തമായതോടെ ഇവിടെ നിന്നും ഓട്ടോറിക്ഷ വിളിച്ചു വന്നോളാന്‍ ഇവര്‍ യുവതിയോട് പറഞ്ഞു.

തുടര്‍ന്നാണ് യുവതി ഓട്ടോയില്‍ കയറിയത്. ഒളരിയില്‍ ബാറിന് സമീപത്ത് വെച്ച് ഒരാള്‍ ഓട്ടോയില്‍ കയറിയതോടെ തന്നെ ഇറക്കി വിടണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതിനിടെ ഓട്ടോയില്‍ കയറിയ ആള്‍ അപമാനിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളം വെക്കുകയും നിലവിളിക്കുകയും ചെയ്തു.

ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. ഇതിനിടെ ഓട്ടോ ഡ്രൈവറും അപമാനിക്കാന്‍ ശ്രമിച്ചയാളും രക്ഷപെടുകയായിരുന്നു. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.

Tags: , ,
Read more about:
EDITORS PICK