നിങ്ങളുടെ വീട്ടുകാര്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കാണോ വോട്ട് ചെയ്യുന്നത്, ബിജു മേനോന് അഭിപ്രായ സ്വാതന്ത്ര്യമില്ലെയെന്ന് സന്തോഷ് പണ്ഡിറ്റ്

Sruthi April 20, 2019
biju-menon-santhosh-pandit

നടന്‍ ബിജു മേനോനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയതിനാണ് ബിജു മേനോനെ വിമര്‍ശിച്ചത്. അതെന്താ ബിജു മേനോന് അഭിപ്രായ സ്വതന്ത്ര്യം ഇല്ലേയെന്നു സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

നിങ്ങളുടെ വീട്ടുകാര്‍ നിങ്ങള്‍ ഇഷ്ടപ്പടുന്ന പാര്‍ട്ടിക്കാണോ വോട്ട് ചെയ്യുന്നതെന്നും സന്തോഷ് ചോദിക്കുന്നുണ്ട്. സന്തോഷിന്റെ കുറിപ്പിങ്ങനെ…

നടന്‍ ബിജു മേനോന്‍ സര്‍ തന്റെ കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായ പ്രമുഖ നടനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തു എന്നും പറഞ്ഞ് അദ്ദേഹത്തെ ചിലര്‍ ചെറുതായ് എതിര്‍ത്തു കമന്റ്‌സ് ഇടുന്നത് ശ്രദ്ധയില്‍ പെട്ടു.

നമ്മള്‍ ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള്‍ ഇഷ്ടപ്പെട്ട പാര്‍ട്ടിക്കു വേണ്ടിയേ പ്രവര്‍ത്തിക്കാവൂ…നമ്മള്‍ ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവു എന്നീ ചിന്തകള്‍ ശരിയാണോ ? കേരള ചരിത്രത്തില്‍ ഇതിനു മുമ്പും , ഇപ്പോഴും എത്രയോ താരങ്ങള്‍ പരസ്യമായ് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്.. അന്ന് അവരോടൊന്നും കാണിക്കാത്ത അസഹിഷ്ണുത ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു.?.അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ… ഇന്ത്യ എന്ന സ്വാതന്ത്ര രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ.

അദ്ദേഹത്തെ എതിര്‍ക്കുന്നവരോട് ഒരു ചോദ്യം …നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കാണോ വോട്ടു ചെയ്യുന്നത്? എല്ലാ കാര്യത്തിലും നിങ്ങളെ പോലെ ആണോ ചിന്തിക്കുന്നത് ? ഇതാണോ ആവിഷ്‌കാര സ്വതന്ത്ര്യം ? ഇതാണോ നമ്പര്‍ 1 കേരളത്തിലെ പ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത കാണിക്കുന്നത്.

Read more about:
EDITORS PICK