വിനയ പ്രസാദ് ഇങ്ങനെയൊക്കെ പാടുമോ? അമ്പരന്ന് ആരാധകര്‍

arya antony April 20, 2019

പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തോടൊപ്പം പഴയൊരു കന്നട ഗാനവുമായി എത്തുകയാണ് വിനയ പ്രസാദ്. എസ്പിബിക്കൊപ്പമുള്ള വിനയയുടെ പാട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 1994ല്‍ പുറത്തിറങ്ങിയ സാമ്രാട് എന്ന ചിത്രത്തിലെ നിംകടേ… എന്ന ഗാനമാണ് എസ്പിബിക്കൊപ്പം വിനയ പാടുന്നത്. ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നതും വിനയ പ്രസാദ് തന്നെയാണ്.

ഇരുപതുലക്ഷത്തോളം ആളുകള്‍ വിനയ പ്രസാദിന്റെ പാട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ കണ്ടു. വിഡിയോയ്ക്ക് താഴെ മലയാളത്തില്‍ വന്ന കമന്റ് ഇങ്ങനെയാണ്. ‘നമ്മുടെ ശ്രീദേവിയല്ലേ ഇത്. ഇവര്‍ ഒരു ഗായിക കൂടിയാണെന്ന് അറിയുന്നത് ഇപ്പോഴാണ്.’ വിനയ പ്രസാദ് നല്ലൊരു ഗായിക കൂടിയാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആരാധകര്‍ പറയുന്നു. കന്നട, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം അഭിനേത്രി എന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് വിനയ.


Tags:
Read more about:
RELATED POSTS
EDITORS PICK