ഇത് റൗഡി റസിയ!! മലബാറിൽ നിന്നും വിനീത് ശ്രീനിവാസന്റെ ശബ്‌ദത്തിൽ മൊഞ്ചുള്ള പ്രണയഗാനം

Pavithra Janardhanan April 20, 2019

നഗരവാരിധി നടുവിൽ ഞാൻ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ഷിബു ബാലൻ ഒരുക്കുന്ന പുതിയ ചിത്രം ഒരൊന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിലെ പുതിയ പാട്ടെത്തി. വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ‘മലബാറി പെണ്ണെ’ എന്ന തുടങ്ങുന്ന ഗാനമാണ് യുട്യൂബിൽ റിലീസായിരിക്കുന്നത്. പുതുമുഖങ്ങളായ ഷെബിൻ ബെൻസണും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ പ്രണവിന്റെ നായികയായെത്തിയ സായ ഡേവിഡുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്

കലാലയ രാഷ്ട്രീയവും പ്രണയവും സൗഹൃദവും ഇടകലർത്തി ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ലാൽജോസ് സംവിധാനം നിർവ്വഹിച്ച് 2006 ൽ പുറത്തിറങ്ങിയ ക്യാംപസ് ചിത്രം ക്ലാസ്സ്‌മേറ്റ്സിലെ റസിയ എന്ന കഥാപാത്രം നായകന്റെ പാട്ടുകേട്ട് ഓടി വരുന്നതിനെ ഈ ഗാനരംഗത്തിലെയും നായിക ഓർമ്മപ്പെടുത്തുന്നുണ്ടെങ്കിലും ഈ സിനിമയിലെ നായിക റൗഡിയാണെന്നാണ് കമന്റുകൾ.

Read more about:
EDITORS PICK