ശ്രീലങ്കയിൽ ഏഴാം സ്ഫോടനം; മരിച്ചവരിൽ കാസർഗോഡ് സ്വദേശിയും

Pavithra Janardhanan April 21, 2019

ആറു സ്ഫോടനങ്ങയിൽ വിറച്ച ശ്രീലങ്കയിൽ ഏഴാമതും സ്ഫോടനം നടന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീലങ്കൻ തലസ്ഥാനമായ കൊളമ്പോയിൽ പ്രാദേശിക സമയം 8 : 45 ഓടുകൂടിയാണ് ആദ്യത്തെ സ്ഫോടന പരമ്പര നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്‌, നെഗൊമ്ബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്‌, ബാറ്റിക്കലോവ ചര്‍ച്ച്‌ എന്നിവിടങ്ങളിലും ശംഗ്രിലാ, സിന്നമണ് ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റർ ദിന പ്രാർത്ഥനകൾ നടക്കുന്ന സമയമായിരുന്നെന്നും പോലീസ് വക്താവ് പറഞ്ഞു. ഏഴാമത്തെ സ്ഫോടനം നടന്നത് കൊളോമ്പോക്ക് സമീപം ദേഹി വെലയിലാണ്‌.

രാവിലെ ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ 156 പേർ മരിച്ചു. മുന്നൂറിലധികം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ ഒരു കാസർകോട് സ്വദേശിയുമുണ്ട്.

Tags: ,
Read more about:
RELATED POSTS
EDITORS PICK