ഇത് കുട്ടികളെ കാണിക്കരുത്; ചുംബനരംഗം കണ്ടുനിന്നവരിൽ കുട്ടികളും!! ചപ്പക്കിന്റെ ലൊക്കേഷൻ വീഡിയോ വൈറൽ

Pavithra Janardhanan April 22, 2019

ആലിയ ഭട്ട് നായികയായ റാസിക്ക് ശേഷം മേഘ്‌ന സംവിധാനം ചെയ്യുന്ന ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതം പറയുന്ന ചിത്രം ചപ്പക്കിലെ ചുംബന രംഗം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർത്തുന്നു.ദീപിക പദുകോൺ ലക്ഷ്മിയുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ടെറസിൽ വെച്ചു ഷൂട്ട് ചെയ്ത രംഗമാണ് ഇപ്പോൾ താരത്തിന്റെ തന്നെ ഫാൻസ്‌ പേജുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. വിക്രാന്ത് മസ്സിയാണ് ദീപികക്കൊപ്പം അഭിനയിക്കുന്നത്.

ടെറസിൽ ചിത്രീകരിക്കുന്ന രംഗം കാണാൻ സമീപത്തുള്ള ഫ്ലാറ്റിൽ കുട്ടികളുൾപ്പെടെ കൂടിനിൽക്കുന്നത് വിഡിയോയിൽ കാണാം.

ഇത് കുട്ടികളെ കാണിക്കരുത്’- ചുംബനരംഗം കണ്ടുനിന്നവരിൽ ഒരാൾ വിളിച്ചുപറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതാദ്യമായല്ല ചപ്പക്കിന്റെ ലൊക്കേഷൻ വിഡിയോകൾ പുറത്താകുന്നത്. സ്കുൾ യൂണിഫോമിലുള്ള ദീപികയുടെ വിഡിയോ നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിച്ചിരുന്നു.

Tags:
Read more about:
EDITORS PICK