നിറവയറുമായി പ്രിയ, കുഞ്ഞ് പിറന്നതിനുശേഷം ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

Sruthi April 22, 2019

പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നത്. പ്രിയ ഗര്‍ഭിണിയാണെന്ന സൂചന പോലും ചാക്കോച്ചന്‍ തന്നിരുന്നില്ല. കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത എല്ലാവര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. ഇപ്പോഴിതാ ചാക്കോച്ചന്‍ പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങളും പങ്കുവെച്ചു.

നിറവയറുമായി പ്രിയ..ഒപ്പം പുഞ്ചിരിയോടെ ചാക്കോച്ചനും. ഈ വര്‍ഷത്തെ ഈസ്റ്ററിന് ഇങ്ങനെയൊരു ഭാഗ്യം തന്നതിന് നന്ദിയും ചാക്കോച്ചന്‍ കുറിച്ചു. കാറിനു പിന്നില്‍ ബേബി എന്നെഴുതി തൂക്കിയ ചിത്രവും ചാക്കോച്ചന്‍ പങ്കുവെച്ചിട്ടുണ്ട്.

2005 ഏപ്രില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. അതേ ഏപ്രിലിലാണ് പ്രിയയുടെ ജന്മാദിനവും. ഇപ്പോഴിതാ കുഞ്ഞിന്റെ ജന്മദിനവും ഏപ്രിലില്‍ തന്നെ. എല്ലാം ഒരു ഭാഗ്യമായി വന്നു. എന്തെന്നില്ലാത്ത സന്തോഷത്തിലാണ് ചാക്കേച്ചനും പ്രിയയും കുടുംബവും.

Read more about:
EDITORS PICK