ഉരുളക്കിഴങ്ങുകൊണ്ട് സൗന്ദര്യം സംരക്ഷിക്കാം

Pavithra Janardhanan April 22, 2019

പോഷകാരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉരുളക്കിഴങ്ങ് വളരെ നല്ലതാണ്.വൈറ്റമിൻ സി പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങുകൊണ്ട് എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്നു നോക്കാം:

മുഖത്തെ പാടുകൾ നീക്കം ചെയ്യാൻ ഉരുളക്കിഴങ്ങ് ബെസ്റ്റാണ്. ഉരുളക്കിഴങ്ങും ഗ്രീൻ ടീയും ചേർത്ത് മുഖത്ത് പുരട്ടുന്നത് വളരെയധികം നല്ലതാണ്. അതേസമയം മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും മുടി വളരാനും ഉരുളക്കിഴങ്ങ് അത്യുത്തമമത്രെ.ഉരുളക്കിഴങ് നീര് തലയിൽ പുരട്ടിയാൽ മതി

നിറം വർദ്ധിപ്പിക്കാനും ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ മാറാനുമൊക്കെ ഉരുളക്കിഴങ്ങ് അത്യുത്തമമാണ്.ചർമ്മത്തിലെ നിറം വർധിപ്പിക്കാൻ ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് അത്യുത്തമമാണ്. ഇങ്ങനെ ചെയ്യുന്നത് മുഖം വൃത്തിയാക്കാനും സാധിക്കും.

പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍. ഇത് മാറ്റാന്‍ ഉരുളക്കിഴങ്ങ് നീരില്‍ മുക്കിയ പഞ്ഞി അല്‍പനേരം കണ്ണിന് താഴെ വയ്ക്കുന്നത് നല്ലതാണ്.

Tags:
Read more about:
EDITORS PICK