മുടി നന്നായി തഴച്ചുവളരണോ? പുളി നിങ്ങളെ സഹായിക്കും

Sruthi April 25, 2019
hair

വെള്ളം മാറി കുളിച്ചാലുണ്ടാകുന്ന മുടി കൊഴിച്ചില്‍ അല്ല.. ഇന്ന് മിക്കവര്‍ക്കും പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകുന്നു. മുടിയെ സംരക്ഷിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മുടികൊഴിച്ചില്‍, താരന്‍, മുടിയുടെ വരള്‍ച്ച, അകാല നര എന്നീ പ്രശ്‌നങ്ങള്‍ എല്ലാവരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കാന്‍ വാളന്‍ പുളി നിങ്ങളെ സഹായിക്കും.

മുടിയുടെ വരള്‍ച്ച മാറ്റാന്‍ വാളന്‍പുളി വെള്ളത്തിലിട്ട് കുതിര്‍ത്ത് അതിന്റെ പള്‍പ്പ് എടുത്ത് മാറ്റി വയ്ക്കുക. അല്‍പ്പം തേനേടുത്ത് മാറ്റി വച്ചിരിക്കുന്ന പള്‍പ്പിലേക്ക് ചേര്‍ക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിച്ച് 10 മിനുറ്റ് മസാജ് ചെയ്യുന്നത് മുടിക്കു നല്ലതാണ്. ഇതു മുടിയുടെ വരള്‍ച്ച ഇല്ലാതാക്കി മുടിക്ക് കറുപ്പ് നിറവും തിളക്കവും നല്‍കുന്നു. ഈ മാര്‍ഗ്ഗം ആഴ്ചയില്‍ രണ്ടു തവണ ചെയ്യണം.

പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് താരന്‍. പുളി പിഴിഞ്ഞ വെള്ളത്തില്‍ അല്‍പ്പം തൈര് മിക്‌സ് ചെയ്ത് തലയില്‍ ചേര്‍ത്ത് പിടിപ്പിക്കുക. ഇതു അല്‍പ്പ സമയം കഴിഞ്ഞ് കഴുകി കളയണം. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് താരനെ ഇല്ലാതാക്കുന്നതിനു സഹായിക്കുന്നു.

മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിന് നിങ്ങള്‍ പുളി പിഴിഞ്ഞ വെള്ളത്തില്‍ അല്‍പ്പം വെളിച്ചെണ്ണ മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. ഇത് മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കുന്നു. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യണം.

വാളന്‍പുളി വെള്ളത്തിലിട്ട് ക്രീം രൂപത്തിലാക്കിയത് മുടിയുടെ അറ്റത്ത് തേച്ചു പിടിപ്പിക്കുക. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കുന്നു. മാത്രമല്ല മുടിക്ക് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു.

Tags: ,
Read more about:
EDITORS PICK