ഇതെന്ത് സ്‌കൂട്ടര്‍! ഷവോമിയുടെ സ്‌റ്റൈലിഷ് സ്‌കൂട്ടറിന് വില 31,000 രൂപ മാത്രം

Sruthi April 25, 2019

ഷവോമിയുടെ സ്‌റ്റൈലിഷ് സ്‌കൂട്ടറെത്തി. ഇതെന്ത് സ്‌കൂട്ടര്‍ എന്ന് തോന്നിപ്പോകാം. സംഭവം കലക്കന്‍ ആണ്. ഇലക്ട്രിക് സ്‌കൂട്ടറാണ് ഇറക്കിയത്. ഷവോമി ടി1 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് മോപ്പഡാണ് കമ്പനി ഇറക്കിയിരിക്കുന്നത്. ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന കമ്പനിയാണ് പുതിയ സ്‌കൂട്ടറിന് പിന്നില്‍.

ഹിമോ സി20, ഹിമോ വി1 തുടങ്ങിയ ഫോള്‍ഡബില്‍ ഇലക്ട്രിക് ബൈക്കിന് പിന്നാലെയായിരിക്കും പുതിയ മോപ്പഡ് എത്തുക.തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ മാത്രം വില്‍ക്കുന്ന സ്‌കുട്ടറിന്റെ വില 2999 യെന്‍ ആണ് (എകദേശം 31,188 രൂപ). ജൂണില്‍ ചൈനീസ് വിപണിയിലെത്തുന്ന സ്‌കൂട്ടര്‍ മറ്റു സ്ഥലങ്ങളിലേയ്ക്കും എത്തിക്കുമോ എന്ന കാര്യം വ്യക്തമല്ല.

14000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ അല്ലെങ്കില്‍ 120 കിലോമീറ്റര്‍ റേഞ്ച് വരെ സഞ്ചരിക്കുന്ന മോഡലുകളുണ്ട്.

മുന്നില്‍ ഫോര്‍ക്കും പിന്നില്‍ കോയില്‍ഓവര്‍ സസ്‌പെന്‍ഷനുമാണ് ഉപയോഗിക്കുന്നത്. മുന്നില്‍ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും. ചെറിയ ഡിജിറ്റര്‍ എന്‍ട്രുമെന്റ് ക്ലസ്റ്റും 18000 സിഡി പ്രകാശം പൊഴിക്കുന്ന ഹെഡ്ലാംപും. 53 കിലോഗ്രം ഭാരമുള്ള സ്‌കൂട്ടറിന് 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുണ്ട്

Read more about:
EDITORS PICK