ഹെല്‍മറ്റുകള്‍ കൂടുതല്‍ ഭാരമുള്ളതാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍

Sruthi April 29, 2019

സുരക്ഷ ഉറപ്പാക്കാന്‍ ഇരുചക്രവാഹന യാത്രക്കാരുടെ ഹെല്‍മറ്റുകള്‍ കൂടുതല്‍ ഭാരമുള്ളതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഷോയ്ക്കാണ് ചിലര്‍ ഹെല്‍മറ്റ് ധരിക്കുന്നത്. ഒരു സുരക്ഷയുമില്ലാത്ത ഹെല്‍മറ്റുകളാണ് പലരും ധരിക്കുന്നത്. ഇതുമൂലം അപകടങ്ങളില്‍ യാത്രക്കാര്‍ക്ക് കാര്യമായ പരിക്ക് പറ്റുന്നുണ്ട്.

ഉയര്‍ന്ന വേഗതയില്‍ സുരക്ഷ ഉറപ്പാക്കാനാണ് ഹെല്‍മറ്റുകളുടെ ഭാരം കൂട്ടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഹെല്‍മറ്റുകളുടെ ഭാരം 1.2 കിലോഗ്രാം വരെയാക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയില്ല.നേരത്തെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് ഹെല്‍മറ്റുകളുടെ ഭാരം കുറയ്ക്കണമെന്ന് തീരുമാനിച്ചിരുന്നു.

300 ഗ്രാം വരെ ഭാരം കുറയ്ക്കാന്‍ ആയിരുന്നു ശുപാര്‍ശ. ഇത് യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ എതിര്‍ത്തിരുന്നു. ഹെല്‍മറ്റുകളുടെ ഭാരം കുറയ്ക്കുന്നത് അപകടമാണെന്നാണ് ഇവര്‍ പറയുന്നത്.

പുതിയൊരു സ്റ്റാന്‍ഡേഡ് കൂടി ഏര്‍പ്പെടുത്തുന്നത് നല്ലതാണെന്ന് ഇവര്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്ന ഹെല്‍മറ്റുകള്‍ക്ക് ബിഐഎസ് മുദ്ര ആവശ്യമായിവരും.

Read more about:
EDITORS PICK