ഫ്ലാറ്റിലെ ജനലിലൂടെ താഴേക്ക് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

Pavithra Janardhanan May 3, 2019

അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ജനലിലൂടെ താഴേക്ക് വീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം.അജ്മാനിലെ അല്‍ നുഐമിയയിലെ കെട്ടിടത്തിലെ ആറാം നിലയിലെ ഫ്ലാറ്റില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. താഴെ വീണ ഉടന്‍ തന്നെ കുട്ടി മരിച്ചുവെന്നാണ് നിഗമനം.

child

കെട്ടിടത്തിന് താഴെ കുട്ടിയുടെ മൃതദേഹം കണ്ടവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ഖലീഫ ആശുപത്രിയിലേക്കും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. മാതാപിതാക്കളുടെ അശ്രദ്ധയുണ്ടായിട്ടുണ്ടെന്ന് സംശയം തോന്നിയാല്‍ കേസ് വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറും. സംഭവത്തില്‍ അജ്മാന്‍ പൊലീസ് അന്വേഷണം തുടങ്ങി.

Tags:
Read more about:
EDITORS PICK