ആദ്യമായാണ് ഒരു മത്സരത്തിൽ തോൽക്കണമെന്ന് ആഗ്രഹിച്ചത്, ക്രിക്കറ്റ് ദൈവം സച്ചിന്റെ വെളിപ്പെടുത്തൽ

Pavithra Janardhanan May 4, 2019

താൻ ആ മത്സരത്തിൽ തോൽക്കാൻ ആഗ്രഹിച്ചിരുന്നുവെന്നു വെളിപ്പെടുത്തി ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ടെണ്ടുൽക്കർ. ബാന്ദ്രയിലെ എംഐജി ക്രിക്കറ്റ് ക്ലബ്ബ് പവലിയൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സച്ചിന്റെ വെളിപ്പെടുത്തൽ. സഹോദരൻ അജിത് ടെണ്ടുൽക്കറും സച്ചിനും ഒരുമിച്ച് മത്സരിച്ച കളിയിലാണ് സച്ചിന് തോൽക്കണമെന്ന് തോന്നിയത്. എംഐജിയെക്കുറിച്ച് ഏറ്റവും നല്ലൊരു ഓർമ്മ പങ്കുവെക്കാൻ പറഞ്ഞപ്പോഴായിരുന്നു സച്ചിന്‍ ഇക്കഥ പറഞ്ഞത്.

എംഐജി നടത്തിയ സിംഗിൾ വിക്കറ്റ് ടൂർണമെന്റിൽ രണ്ടു പൂളിലായി മൽസരിച്ച അജിത്തും സച്ചിനും സെമിയിൽ നേർക്കു നേർ വന്നു. ഇരുവരും പോരടിച്ച ജീവിതത്തിലെ ആദ്യ നിമിഷം. ‘‘ജയിക്കാനല്ല അജിത് ബോൾ ചെയ്തത്. ജയിക്കാനല്ല ഞാൻ ബാറ്റു ചെയ്തതും. എന്റെ ഉഴപ്പ് കണ്ടപ്പോൾ അജിത് കടുപ്പിച്ച് എന്റെ നേരെ നോക്കി. ചേട്ടൻ പറയുമ്പോൾ അനുസരിക്കാതെ പറ്റില്ലല്ലോ. ഞാൻ ജയിച്ചു, പക്ഷേ ജയിച്ചില്ല. അജിത് തോറ്റതുമില്ല. ഞാൻ സെമിയിലെത്തി.’’– അച്‌രേക്കർ കഴിഞ്ഞാൽ സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അജിത്.

Read more about:
EDITORS PICK